Posts

Showing posts from December, 2014

ഗുരുപുരാണം - രണ്ട്. വാ കീറിയവൻ വരമരുളും!

ഗുരുപുരാണം - രണ്ട്. വാ കീറിയവൻ വരമരുളും! "പാൽപ്പൊടി വേണോ" എന്ന വിളി കേട്ടാണ് ഉണർന്നത്. വേലിക്ക് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത്,  പത്തൽ തലപ്പുകൾക്ക് മുകളിൽ ഉയർന്ന് നില്ക്കുന്ന ഒരു വാരിക്കുട്ടയും  അതിൽ നിറയെ സാധനങ്ങളും. ആദ്യം വിചാരിച്ചത് മണ്‍കലമോ പാത്രങ്ങളോ വിൽക്കാൻ വന്നവരാരോ ആണെന്നാണ്. അല്ല, തലയിൽ കുട്ടയുമേന്തി പരശുരാമ ഗുരുവിന്റെ ഭാര്യ ഭാർഗ്ഗവി. വാരിക്കുട്ട നിറയെ അമൂൽ, ബോണ്‍വിറ്റ ടിന്നുകൾ. പിന്നിൽ പാൽപൊടി കൊണ്ട്  കൂമ്പാരം കൂട്ടിയ കൈവെള്ള നക്കി മൂക്കള വലിച്ച് കേറ്റി രണ്ട് മക്കൾ. 'വേണ്ട പൊയ്ക്കോ' എന്ന് പറഞ്ഞ് അവരെ പറഞ്ഞയച്ച ശേഷം വരാന്തയിലെ ചാരുകസാരയിലിരുന്ന് തലേന്ന് രാത്രിയിലെ സംഭവങ്ങളും അതിലേക്ക് വഴി വെച്ച കാര്യങ്ങളും ഓർത്തെടുത്തു. മോഹനൻ പിള്ളയുടെ രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നത് നീണ്ട ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ്. അവൾ ജനിച്ചപ്പോൾ മുതൽ തുടങ്ങി പിള്ളയുടെ കരുതലുകളിലും നിയന്ത്രണങ്ങളിലും സാമാന്യത്തിലും വലിയ  ഒരു വർധന. കുഞ്ഞ് മുട്ടിലിഴയാൻ തുടങ്ങിയപ്പോൾ പുറത്തേക്കുള്ള വാതിലുകൾക്ക് അരമുട്ട് പൊക്കത്തിൽ ബന്ധനം വെച്ചു. പിച്ച നടക്കാറായപ്പോൾ വേലി...

Ramakkalmedu

Image
On 24th, we checked out early morning from Tamilnadu Hotel, Kodaikanal and hit the road to Ramakkalmedu, Kerala. We had spent 4 days in the hotel. The descent was quite smooth except that it was chilling cold on the winding mountain road. When we reached the plain the climate was very pleasant. The route suggested by Google map via Bodinayakanur proved to be a longer one compared to the short Theni-Kambam highway route that we would have taken. It took about 60 kilometers more. But the drive was quite enjoyable watching the green villages and installations of windmills along the way. We crossed the state border on the Cumbummettu road and reached Ramakkalmedu at around 2 PM. There was this clean ancient looking village hotel 'Shaseendran' in Balan Pilla City (a township along the way) where we had rice meal with thoran, sambar, pulissery, fish curry and fish fry. Rs.80/- for two! The food was genuine (I would say innocent) and delicious. Next, we headed to Ramakkalmedu. There w...

ഗുരുപുരാണം - ഒന്ന്

പരശുരാമൻ എന്ന് ഞാൻ മനസ്സാ വിളിക്കുന്ന മരം വെട്ടുകാരൻ നാരായണൻ ആണ് എന്റെ ഗുരു. അങ്ങേരെന്റെ ഗുരുവായതിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. പാലപ്പറമ്പിൽ മോഹനൻ പിള്ളയും ഈ നാരായണനും തമ്മിൽ കാലാകാലങ്ങളിലുണ്ടായ മാത്സര്യങ്ങളുടെ ചരിത്രം. ആ മത്സരങ്ങൾ തുടങ്ങുന്നത് നാരായണൻ സദുദ്ദേശത്തോടെ പിള്ളയ്ക്ക് കൊടുത്ത ഒരു മുന്നറിയിപ്പിൽ നിന്നാണ്. അതിങ്ങനെ.. ഒരു ദിവസം കളത്തിൽ അമ്പലത്തിലേക്കുള്ള വഴിയിൽ വെച്ച് പിള്ളയെ കാത്ത് നിന്നിരുന്ന നാരായണൻ പറയുന്നു, "മോഹനാ, ഇന്ന് പല്ലുവേലി വെളി വഴി പോകരുത്. അപകടമാണ്". ആ മുന്നറിയിപ്പിന് പുല്ല് വില കല്പിക്കാതെ പോയ പിള്ള അന്ന് തിരിച്ചു വന്നില്ല. കയ്യും കാലും ഒടിഞ്ഞ് സെന്തോമസ് ആശുപത്രിയിൽ കിടന്ന പിള്ളയ്ക്ക് മാസങ്ങൾക്ക് ശേഷമാണ് എണീറ്റ്‌ നടക്കാനായത്. ആ സംഭവമാണ് നാരായണനിൽ എന്റെ ഗുരുവിനെ കണ്ടെത്തുന്നതിലേക്ക് എത്തിച്ച ഒന്നാമത്തെ നിമിത്തം. നാരായണൻ അന്ന് മുതൽ പിള്ളയ്ക്ക് കൊടുത്ത് തുടങ്ങിയ ഉപദേശ ശ്രേണി പിന്നീട് പള്ളിപ്പുറത്തിന്റെ ചരിത്രത്തിൽ തന്നെ സ്വർണലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. പിള്ളയാകട്ടെ, ഈ മുന്നറിയിപ്പുകളും പ്രവചനങ്ങളും ലേശം വകവെക്കാതെ പിന്നെയും അബദ്ധങ്ങളിലു...